പരിയാരം :വർഷങ്ങളായി വീടുവച്ച് സ്ഥിരതാമസമാക്കിയാളുകൾ നിയമപരമായി എല്ലാ രേഖകളും ഹാജരാക്കി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയവരെ ഹിയറിങ്ങിന് വരാതിരിക്കാൻ സിപിഎം നേതൃത്വം പരിയാരത്ത് കള്ള പ്രചരണം നടത്തുകയാണ് കൃത്യമായി വോട്ടുകൾ ചേർക്കപ്പെട്ടായാൽ നിലവിലെ പല വാർഡുകളും നഷ്ടപ്പെട്ട് പഞ്ചായത്ത് ഭരണം ഇല്ലാതാകുമെന്ന് മുൻകൂട്ടി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ വ്യാപക കള്ള പ്രചാരണം നടത്തുകയാണ് സി പി എം നേതൃത്വം
നിയമപരമായ എല്ലാ രേഖകൾ ഹാജരാക്കി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയ തദ്ദേശസ്വാസികളെ സി പി എം നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയും മറ്റും ഹിയറിംഗിൽ നിന്നും പിന്തിരിപ്പിക്കാൻ നടത്തുന്ന ശ്രമം ഇനി പരിയാരം പഞ്ചായത്തിൽ വിലപോകില്ലെന്നും സിപിഎം നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചാരണത്തിൽ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിഷേധിച്ചു. യുഡിഎഫ്പഞ്ചായത്ത് ചെയർമാൻ പി സി എം അധ്യക്ഷത വഹിച്ചു ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഇ ടി രാജീവൻ,എൻ. കുഞ്ഞിക്കണ്ണൻ, കെ രാജൻ,പി വി രാമചന്ദ്രൻ, പിവി അബ്ദുൾഷൂക്കൂർ,അബൂബക്കർ വായാട്, പി.വി സജീവൻ,അഷറഫ് പുളുക്കൂൽ,ഐ വി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.


CPM's false propaganda in Pariyarat must end: UDF